ദേശീയം

ജോണ്‍സണ്‍ ആൻഡ് ജോൺസൺ വാക്‌സിന്‍ അടുത്തമാസം ഇന്ത്യയില്‍ ലഭ്യമായേക്കും;  വില 1900രൂപയോളം

സമകാലിക മലയാളം ഡെസ്ക്

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിന്‍ അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങും. കമ്പനിയില്‍ നിന്ന് വാക്‌സിന്‍ നേരിട്ട് വാങ്ങാനുള്ള നടപടിക്രമങ്ങളിലാണ് ഇന്ത്യയിലെ ആരോഗ്യ സേവനദാതക്കളുടെ സംഘടന. ആദ്യഘട്ടത്തില്‍ കുറച്ച് ഡോസുകള്‍ മാത്രമേ ലഭ്യമാകുകയുള്ളെങ്കിലും ജൂലൈ മുതല്‍ വാക്‌സിന്‍ രാജ്യത്ത് എത്തും. 

1855 രൂപയായിരിക്കും ഇന്ത്യയിലെ വാക്‌സിന്റെ വില. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഫ്രീസറില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ഇന്ത്യപോലൊരു രാജ്യത്തിന് അനുയോജ്യമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്, പ്രത്യേകിച്ചും അടിസ്ഥാന ആരോഗ്യസൗകര്യങ്ങള്‍ കുറവുള്ള മേഖലകളില്‍. 

ഇന്ത്യയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള പ്രാരംഭചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു. 66.3 ശതമാനമാണ് വാക്‌സിന്റെ ഫലപ്രാപ്തി. കുത്തിവയ്‌പ്പെടുത്ത് 28 ദിവസത്തിന് ശേഷം കോവിഡ് വന്നാലും ആശുപത്രിവാസം വേണ്ടിവരില്ലെന്നതില്‍ 100 ശതമാനം ഉറപ്പാണ് വാക്‌സിന്‍ ഉറപ്പുതരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ട്രെയിനില്‍ വീണ്ടും അക്രമം; ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം

ഇന്ത്യന്‍ സേന പിന്‍വാങ്ങി; ഇപ്പോള്‍ വിമാനം പറത്താന്‍ ആളില്ല: മാലദ്വീപ്

തീപ്പൊരി 'ടർബോ' ജോസ്; മാസ് ആക്ഷനുമായി മമ്മൂട്ടി: ട്രെയിലർ ഹിറ്റ്

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 80 രൂപ കുറഞ്ഞു

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം