ദേശീയം

കോവോവാക്സ് കുട്ടികളിലെ പരീക്ഷണം ജൂലൈയിൽ തുട‌ങ്ങും: അദാർ പൂനാവാല 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സ് കോവിഡ് വാക്‌സിന്റെ കുട്ടികളിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ അടുത്ത മാസം ആരംഭിക്കും. ഡിസിജിഐയുടെ അനുമതി ലഭിച്ചാൽ 10 കേന്ദ്രങ്ങളിൽ കുട്ടികളിലെ പരീക്ഷണം ആരംഭിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാല പറഞ്ഞു. വാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളാണ് ജൂലൈയിൽ തുടങ്ങുക. 

‌രണ്ട് മുതൽ 17 വരെ പ്രായപരിധിയുള്ള 920 കുട്ടികളിലാണ് പരീക്ഷണം. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്‌സിനാണ് കോവോവാക്‌സ്. അമേരിക്കൻ കമ്പനിയായ നോവോവാക്‌സ് വികസിപ്പിച്ച വാക്‌സിനാണ് കോവോവാക്‌സ് എന്ന പേരിലാണ് ഇന്ത്യയിൽ ഇറക്കുക. 

കോവോവാക്‌സിന്റെ ആദ്യത്തെ ബാച്ച് നിർമാണം ഈ ആഴ്ച ആരംഭിച്ചെന്നും 18 വയസിന് താഴെയുള്ള ഭാവിതലമുറയെ സംരക്ഷിക്കാൻ വാക്‌സിന് കഴിവുണ്ടെന്നും പൂനാവാല പറഞ്ഞു. ഈ വർഷം സെപ്തംബറോടെ കോവോവാക്സ് വാക്സിൻ പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍