ദേശീയം

കാറിന്റെ മുന്‍സീറ്റിലെ യാത്രക്കാര്‍ക്ക് 'ഡ്യുവല്‍' എയര്‍ബാഗ്; സമയപരിധി നീട്ടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാറിന്റെ മുന്‍നിരയിലെ രണ്ടു സീറ്റിലും എയര്‍ ബാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. നേരത്തെ ഓഗസ്റ്റ് 31ന് മുന്‍പ് കാര്‍ നിര്‍മ്മാതാക്കള്‍ ഇത് പാലിക്കണമെന്നായിരുന്നു നിര്‍ദേശം. നിലവിലുള്ള വാഹനങ്ങള്‍ക്കാണ് ഇത് ബാധകം.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മുന്‍നിരയിലുള്ള രണ്ടു സീറ്റിലും ഇരിക്കുന്നവര്‍ക്കും എയര്‍ ബാഗ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഇത് ഡ്രൈവറുടെ സീറ്റിന് മാത്രമാണ് നിര്‍ബന്ധം. ഏപ്രില്‍ ഒന്നുമുതല്‍ പുറത്തിറങ്ങുന്ന പുതിയ കാറുകളില്‍ മുന്‍നിരയിലുള്ള രണ്ടു സീറ്റിലും എയര്‍ ബാഗ് നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. നിലവിലുള്ള വാഹനങ്ങള്‍ ഓഗസ്റ്റ് 31നകം ഇത് പാലിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതാണ് ഡിസംബര്‍ 31 വരെ നീട്ടിയത്.

ഡിസംബറിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. മോട്ടോര്‍ വാഹനനിയമം ഭേദഗതി ചെയ്യുന്നതിന് കരട് വിജ്ഞാപനവും പുറത്തിറക്കി. ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളില്‍ മുന്‍നിരയിലുള്ള രണ്ടു സീറ്റിലും എയര്‍ ബാഗ് നിര്‍ബന്ധമാണെന്നാണ് കരട് വിജ്ഞാപനത്തില്‍ പറയുന്നത്. 2019 ജൂലൈ ഒന്നുമുതലാണ് ഡ്രൈവറുടെ സീറ്റില്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ