ദേശീയം

കോവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങായി കേന്ദ്രം; 1.10 ലക്ഷം കോടിയുടെ വായ്പാ ഗാരണ്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് മൂലം സാമ്പത്തിക മേഖലയില്‍ ഉണ്ടായ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എട്ടിന പദ്ധതി പ്രഖ്യാപിച്ചു. കോവിഡ് ബാധിത മേഖലകള്‍ക്ക് 1.10 ലക്ഷം കോടിയുടെ വായ്പാ ഗാരണ്ടി നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

എട്ടു പദ്ധതികളാണ് കോവിഡ് പ്രതിസന്ധി നേരിടാനായി പ്രഖ്യാപിച്ചത്. ഇതില്‍ നാലു പദ്ധതികള്‍ തീര്‍ത്തും പുതിയതാണെന്ന് ധനമന്ത്രി അറിയിച്ചു. ഒരു പദ്ധതി പൂര്‍ണമായും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യത്തിനായാണ്.  ആരോഗ്യ മേഖലയ്ക്ക് അന്‍പതിനായിരം കോടി രൂപയാണ് പദ്ധതിയില്‍ നീക്കിവയ്ക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു.

വായ്പാ ഗാരണ്ടി പദ്ധതിയിലൂടെ 25 ലക്ഷം പേര്‍ക്കു ഗുണം ലഭിക്കും. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളിലുടെ ചെറുകിടക്കാര്‍ക്ക് വായ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 1.25 ലക്ഷം രൂപയാണ് ഇത്തരത്തില്‍ ലഭ്യമാക്കുക. 

ചെറുകിട, ഇടത്തരം മേഖലയ്ക്കുള്ള അടിയന്തര വായ്പാ ഗാരണ്ടി പദ്ധതി പ്രകാരമുള്ള തുകയുടെ പരിധി അന്‍പതു ശതമാനം ഉയര്‍ത്തുന്നതായി ധനമന്ത്രി അറിയിച്ചു. കഴിഞ്ഞ തവണ പ്രഖ്യാപിച്ച കോവിഡ് പാക്കേജ് പ്രകാരം മൂന്നു ലക്ഷം കോടിയാണ് പരിധിയായി നിശ്ചയിച്ചിരുന്നത്. ഇത് നാലര കോടിയായി ഉയര്‍ത്തി. ഏഴര ശതമാനമായിരിക്കും പരിശ  നിരക്കെന്ന് ധനമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു