ദേശീയം

2000 കിലോമീറ്റര്‍ ദൂരപരിധി, ആണവ പോര്‍മുന വാഹകശേഷി; പുതിയ തലമുറ അഗ്നി മിസൈല്‍ പരീക്ഷണം വിജയകരം, 'അഗ്നി പ്രൈം'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ രംഗത്തെ മുതല്‍ക്കൂട്ടായ അഗ്നി മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ആണവപോര്‍മുന വാഹകശേഷിയുള്ള മിസൈലാണ് ഒഡീഷ തീരത്ത് പരീക്ഷിച്ചത്. അഗ്നി ശ്രേണിയില്‍ പുതുതായി വികസിപ്പിച്ചെടുത്ത അഗ്നി പ്രൈമാണ് ഇതിനായി ഉപയോഗിച്ചത്.

വിവിധ ഘടകങ്ങള്‍ കൊണ്ടുണ്ടാക്കിയ പുതിയ മിസൈലാണ് അഗ്നി പ്രൈം. തിങ്കളാഴ്ച രാവിലെ 11.55നായിരുന്നു പരീക്ഷണം. വിവിധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലിന്റെ ഗതിയും വേഗതയും നിരീക്ഷിച്ചു. വിവിധ ടെലിമെട്രി, റഡാര്‍ സംവിധാനങ്ങളാണ് ഇതിനായി ഒരുക്കിയത്. ഉയര്‍ന്ന കൃത്യതയോടെ എല്ലാ ലക്ഷ്യങ്ങളും മിസൈല്‍ കൈവരിച്ചതായി ഡിആര്‍ഡിഒ വ്യക്തമാക്കി. പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് മിസൈല്‍ വികസിപ്പിച്ചത്. 

പുതിയ തലമുറ മിസൈലാണ് അഗ്നി പ്രൈം. ആയിരം മുതല്‍ 2000 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ദൂരപരിധി. പ്രത്യേക വിക്ഷേപണ സംവിധാനത്തില്‍ നിന്ന് കുതിച്ചുയരുന്ന വിധമാണ് ഇതിന്റെ സാങ്കേതികവിദ്യയെന്നും ഡിആര്‍ഡിഒ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ