ദേശീയം

ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കി; ട്വിറ്ററിനെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മുകശ്മീരും ലഡാക്കും ഇല്ലാതെ ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കിയതിന് പ്രമുഖ സമൂഹമാധ്യമമായ ട്വിറ്ററിനെതിരെ കേസ്. ബജ്രംഗ്ദള്‍ നേതാവ് നല്‍കിയ പരാതിയില്‍ ട്വിറ്റര്‍ എംഡി മനീഷ് മഹേശ്വരിക്കെതിരെ യുപി പൊലീസാണ് കേസെടുത്തത്.

നേരത്തെ സംഭവം വിവാദമായതിനെ തുടര്‍ന്ന് പേജില്‍ നിന്ന് വിവാദ ഭൂപടം ട്വിറ്റര്‍ പിന്‍വലിച്ചിരുന്നു.ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കിയതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയിലേക്ക് നീങ്ങുമെന്ന സൂചനകള്‍ക്കിടെയാണ് ട്വിറ്റര്‍ തന്നെ ഭൂപടം നീക്കിയത്. ട്വിറ്റര്‍ പേജില്‍ നല്‍കിയിരുന്ന ഭൂപടം അനുസരിച്ച് ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ ഭാഗമല്ലായിരുന്നു. ഈ ഭൂപടം നീക്കിയ ട്വിറ്റര്‍ പിഴവ് പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഐടി ചട്ടങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി ട്വിറ്റര്‍ പേജില്‍ വന്നത്. അതിനിടെ പരാതികള്‍ പരിഹരിക്കാനുള്ള ഉദ്യോഗസ്ഥനായി അമേരിക്കന്‍ പൗരനെ നിയമിച്ച സംഭവത്തിലും ട്വിറ്ററിനെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണ്. ചട്ടം അനുസരിച്ച് ഇന്ത്യന്‍ പൗരന്മാരെയാണ് ഈ സ്ഥാനത്ത് നിയമിക്കേണ്ടത്.  ട്വിറ്റര്‍ നിയമിച്ച ഇന്ത്യക്കാരനായ ഉദ്യോഗസ്ഥന്‍ രാജിവെച്ചതിന് പിന്നാലെയാണ് ആ സ്ഥാനത്ത് അമേരിക്കന്‍ പൗരനെ ട്വിറ്റര്‍ നിയമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു