ദേശീയം

ബിജെപി അധികാരത്തിൽ എത്തുന്നത് തടയണം; ബം​ഗാളിൽ കോൺ​ഗ്രസിനൊപ്പമില്ല; മമതയ്ക്ക് പിന്തുണയുമായി തേജസ്വി യാദവ്

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. പിന്തുണ നൽകുന്നതിന്റെ ഭാ​ഗമായി മുഖ്യമന്ത്രി മമത ബാനർജിയുമായി തേജസ്വി യാദവ് കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. 

ലാലു പ്രസാദ് യാദവിന്റെ തീരുമാനമാണ് മമതയ്ക്കുള്ള പൂർണ പിന്തുണ. ബംഗാളിൽ ബിജെപി അധികാരത്തിൽ വരുന്നത് തടയുകയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും തേജസ്വി യാദവ് പറഞ്ഞു. ബംഗാളിലെ ബിഹാറി സമൂഹത്തോട് മമതയ്ക്ക് പിന്തുണ നൽകാൻ അദ്ദേഹം ആഹ്വാനം ചെയ്തു. 

ബിഹാറിലെ സഖ്യകക്ഷിയായ കോൺഗ്രസിനെ അവഗണിച്ചുകൊണ്ട് ആർജെഡി നേതാവ് മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. കോൺഗ്രസും ഇടത് പാർട്ടികളും സഖ്യമായിട്ടാണ് ഇത്തവണ ബംഗാളിൽ മത്സരിക്കുന്നത്. 

തേജസ്വി യാദവിന്റെ പിന്തുണയിൽ സന്തോഷം പ്രകടിപ്പിച്ച മമത തങ്ങൾ ഇരുവരും പൊരുതുകയാണെന്നും പറഞ്ഞു. തേജസ്വിയുടെ പിന്തുണ ധൈര്യമാണെന്നും ലാലു പ്രസാദ് യാദവ് പിതൃതുല്ല്യനാണെന്നും മമത കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ