ദേശീയം

ലൈംഗിക പീഡന ദൃശ്യങ്ങള്‍ പുറത്ത്: കര്‍ണാടക മന്ത്രി രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ലൈംഗിക പീഡന ആരോപണത്തില്‍ കര്‍ണാടക മന്ത്രി രാജിവെച്ചു. സ്ത്രീയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജലവിഭവമന്ത്രി രമേശ് ജാര്‍ക്കിഹോളിയാണ് രാജിവെച്ചത്. ആരോപണം വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞ രമേശ് ജാര്‍ക്കിഹോളി, ധാര്‍മികതയുടെ പേരിലാണ് രാജിയെന്നും വ്യക്തമാക്കി.

സ്ത്രീയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്. നാലു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രമുഖ മന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നത്. വീഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ട മന്ത്രി, കുറ്റക്കാരനാണെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം വിടാന്‍ തയ്യാറാണെന്ന് വെല്ലുവിളിച്ചു. 

'ഞാന്‍ നിരപരാധിയാണ്. എന്നാല്‍ ധാര്‍മ്മികതയുടെ പേരില്‍ രാജിവെയ്ക്കുകയാണ്. ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. ആരോപണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം' - മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. ജെഡിഎസ് സര്‍ക്കാരിന്റെ വീഴ്ചയെ തുടര്‍ന്നാണ് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ബിജെപി നേതൃത്വത്തിന് തലവേദനയാകും.

ആക്ടിവിസ്റ്റ് ദിനേഷ് കലഹള്ളിയാണ് മന്ത്രിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.തുടര്‍ന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി