ദേശീയം

മകന്റെ സ്‌കൂള്‍ ഫീസ് ചോദിച്ചു, കസേര കൊണ്ട് അടിച്ചു; അരിശം മാറാതെ സ്റ്റീല്‍ റാക്ക് കൊണ്ട് 39കാരിയുടെ തലയടിച്ച് പൊട്ടിച്ചു, ഭര്‍ത്താവിനെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മകന്റെ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പണം ചോദിച്ച ഭാര്യയെ തല്ലിച്ചതച്ച് ഭര്‍ത്താവ്. കസേര, സ്റ്റീല്‍ റാക്ക് എന്നിവ കൊണ്ടുള്ള അടിയേറ്റ് ബോധരഹിതയായ 39കാരി ഗുരുതര പരിക്കുകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. 39കാരിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ബംഗളൂരുവിലാണ് സംഭവം.12 വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളാണ് ഇരുവരും. വിവാഹത്തിന് യുവതിയുടെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഇതോടെ ഇവര്‍ യുവതിയെ കയ്യൊഴിഞ്ഞു. ഏഴും ഒന്‍പതും വയസുള്ള രണ്ടു കുട്ടികള്‍ക്കൊപ്പം യുവതിയും ഭര്‍ത്താവും ബെംഗളൂരു ബിടിആര്‍ ഗാര്‍ഡനിലാണ് താമസിച്ചു വന്നിരുന്നത്. 

പക്ഷേ സാമ്പത്തിക പ്രശ്‌നങ്ങള്‍ വന്നതോടെ ഭര്‍ത്താവ് യുവതിയെ ക്രൂരമായി ഉപദ്രവിക്കാന്‍ ആരംഭിച്ചു. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണം യുവതിയാണെന്ന് പറഞ്ഞാണ് ഉപദ്രവിച്ചിരുന്നത്. നഗരത്തിലെ പ്രമുഖ സ്‌കൂളില്‍ പഠിക്കുന്ന മൂത്ത മകന്റെ സ്‌കൂള്‍ ഫീസ് ചോദിച്ചതാണ് ഒടുവിലത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.

ഡൈനിംഗ് ടേബിളിനും ഭിത്തിക്കും ഇടയിലേക്ക് തള്ളിയിട്ടശേഷം കസേര കൊണ്ട് യുവതിയെ ക്രൂരമായി തല്ലുകയായിരുന്നു. കസേര ഒടിഞ്ഞതോടെ പാത്രങ്ങള്‍ വയ്ക്കുന്ന സ്റ്റീല്‍ റാക്ക് കൊണ്ട് തലയ്ക്ക് അടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ മക്കള്‍ അച്ഛനെ തടയാന്‍ ശ്രമിച്ചെങ്കിലും മുറിയില്‍ പോകാന്‍ പറഞ്ഞ് മൂത്തമകനെയും തല്ലിയതായി 39കാരി പറയുന്നു. ഒടുവില്‍ ബോധം പോയ യുവതിയെ മക്കളും അയല്‍വാസികളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്