ദേശീയം

വനിതാ ദിനത്തില്‍ ആദിവാസി യുവതിയെ ജീവനോടെ കത്തിച്ചു; ആളിപ്പടര്‍ന്ന തീയുമായി ഗ്രാമം മുഴുവന്‍ ഓടി, ആശുപത്രിയില്‍ അന്ത്യം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  വനിതാ ദിനത്തില്‍ 42കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. കടം വാങ്ങിയ പണം തിരികെ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രകോപനം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തെലങ്കാന മേദക് ജില്ലയിലാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ഒസ്മാന ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ആദിവാസി യുവതിയായ സാക്രി ബായ് മരിച്ചത്. ഇറച്ചിവെട്ടുകാരനായ പ്രതി പി സാദത്താണ് പൊലീസ് പിടിയിലായത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വഴക്കിനിടെ കുടുംബാംഗങ്ങള്‍ 42കാരിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയിരുന്നു. അതിന് ശേഷം മക്കളും ഒന്നിച്ച് സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് 42കാരി കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു.

കടം വാങ്ങിയ പണം തിരികെ വാങ്ങാന്‍ പ്രതിയുടെ ഗ്രാമത്തില്‍ പോയപ്പോഴാണ് സംഭവം ഉണ്ടായത്. കുപിതനായ പ്രതി 42കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. രക്ഷിക്കണേ എന്ന് അപേക്ഷിച്ച് യുവതി ഗ്രാമത്തിലൂടെ ഓടിയതായി നാട്ടുകാര്‍ പറയുന്നു. കുറ്റിച്ചെടികളുടെ ഇടയില്‍ വീണ 42കാരിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി