ദേശീയം

കാണാതായിട്ട് മൂന്ന് ദിവസം; 17കാരി കത്തിക്കരിഞ്ഞ നിലയില്‍, ദുരൂഹത 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 17കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പെണ്‍കുട്ടിയെ കൊന്ന ശേഷം മൃതദേഹം കത്തിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ചിത്രക്കൂട്‌ ബര്‍ഗഡ് കുര്യാദി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം.  വീട്ടില്‍ നിന്ന് കാണാതായ 17കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 

തിങ്കളാഴ്ച മുതലാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്.മകളെ കൊന്ന ശേഷം മൃതദേഹം കത്തിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ