ദേശീയം

ബ്രഹ്മകുമാരീസ് മേധാവി ദാദി ഹൃദയ മോഹിനി അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ജയ്‌പൂർ: ആത്മീയ സംഘടനയായ ബ്രഹ്മകുമാരീസ് മേധാവി (ഗ്ലോബൽ ചീഫ്) ഡോ. ദാദി ഹൃദയ മോഹിനി (94) അന്തരിച്ചു. ഇന്നലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അന്ത്യകർമങ്ങൾ 13ന് രാജസ്ഥാൻ മൗണ്ട് അബു റോഡിലെ ബ്രഹ്മാകുമാരീസ് ആസ്ഥാനത്തെ ശാന്തിവൻ കാമ്പസിൽ നടത്തും.

രണ്ടാഴ്ചയിലധികമായി ചികിത്സയിലായിരുന്നു ദാദിയെന്ന് സംഘടനയിലെ ഔദ്യോ​ഗിക വൃത്തങ്ങൾ പ്രസ്താവവനയിൽ പറഞ്ഞു. 

'ഗുൽസാർ ദാദി" എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദാദി ഹൃദയ മോഹിനി എട്ടാം വയസിലാണ് വനിതകൾ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയപ്രസ്ഥാനമായ ബ്രഹ്മകുമാരീസിൽ അംഗമായത്. ആത്മീയത, സാമൂഹിക സേവനം എന്നിവയിലെ സംഭാവനകൾ മാനിച്ച് ഒഡിഷ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. 2020 മാർച്ച് 27ന് രാജയോഗിനി ദാദി ജാനകിയുടെ നിര്യാണത്തിന് ശേഷമാണ് ആത്മീയമേധാവിയായി ചുമതലയേൽക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും