ദേശീയം

നേതാവ് എത്തിയത് ഡിഎംകെ കൊടിയുമായി; പുതുച്ചേരിയിലെ കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോ​ഗത്തിൽ കൈയാങ്കളി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പുതുച്ചേരിയിൽ നടന്ന കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോ​ഗത്തിൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മുൻ മുഖ്യമന്ത്രി വി നാരായണസ്വാമിയും യോ​ഗത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ മുന്നിൽ വച്ച് തന്നെയാണ് പ്രവർത്തകരുടെ കൈയാങ്കളി അരങ്ങേറിയത്. 

യോ​ഗത്തിനെത്തിയ ഒരു നേതാവ് ഡിഎംകെ പാർട്ടി പതാക ഉയർത്തിയതാണ് സംഘർഷത്തിന് കാരണമായത്. ഇത് തടയാനായി ചിലർ രം​ഗത്തെത്തിയതോടെയാണ് കൈയാങ്കളി അരങ്ങേറിയത്. 

ഈയടുത്താണ് പുതുച്ചേരിയിൽ നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ താഴെ വീണത്. വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടാണ് മന്ത്രിസഭ നിലംപതിച്ചത്. 12 പേരുടെ പിന്തുണ മാത്രമാണ് കോൺഗ്രസ് സർക്കാരിന് ലഭിച്ചത്. 

18 എംഎൽഎമാരുടെ പിന്തുണയായിരുന്നു സർക്കാരിന് ഉണ്ടായിരുന്നത്. എന്നാൽ നാല് പേർ പിന്തുണ പിൻവലിച്ചതോടെയാണ് വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന ആവശ്യം ഉയർന്നത്. തുടർന്നാണ് ലഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജൻ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും