ദേശീയം

'നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്'; കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു, പ്രമുഖ നടിയ്ക്ക് എതിരെ കേസെടുത്ത് മുംബൈ കോര്‍പ്പറേഷന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പ്രമുഖ ബോളിവുഡ് നടിയ്ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. 

കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇദ്ദേഹത്തിന് എതിരെ കേസെടുത്തിരിക്കുന്നത് എന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാനും നഗരത്തെ വൈറസിനെ മറികടക്കാന്‍ സഹായിക്കാനും അഭ്യര്‍ത്ഥിക്കുകയാണ് എന്ന് കോര്‍പ്പറേഷന്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു. 

നടിയുടെ പേര് മറച്ചുവെച്ചുകൊണ്ടാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. നടി ഗൗഹര്‍ ഖാന് എതിരെയാണ് കേസെടുത്തിരിക്കുന്നത് എന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍