ദേശീയം

നോട്ടയ്ക്കു ഭൂരിപക്ഷം കിട്ടിയാല്‍? ; കേന്ദ്രത്തിനും തെരഞ്ഞെടുപ്പു കമ്മിഷനും സുപ്രീം കോടതി നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏതെങ്കിലും മണ്ഡലത്തില്‍ നോട്ടയ്ക്കു കൂടുതല്‍ വോട്ടു കിട്ടിയാല്‍ അവിടത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും ഇലക്ഷന്‍ കമ്മിഷനും നോട്ടീസ് അയച്ചു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

നോട്ടയ്ക്കു കുടുതല്‍ വോട്ടു കിട്ടിയാല്‍ തെരഞ്ഞെടുപ്പു റദ്ദാക്കി പുതിയ വോട്ടെടുപ്പു നടത്തണമെന്നാണ് ഹര്‍ജിയിലെ മുഖ്യ ആവശ്യം. നേരത്തെ മത്സരിച്ച സ്ഥാനാര്‍ഥികളെ വണ്ടും മത്സരിക്കുന്നതില്‍നിന്നു വിലക്കണമെന്നും ആവശ്യമുണ്ട്. 

മത്സരിക്കുന്നവരില്‍ ആരെയും വോട്ടര്‍മാര്‍ക്കു താത്പമില്ലാതാവുമ്പോഴാണ് നോ്ട്ടയ്ക്കു വോട്ടു ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ തിരസ്‌കരിക്കപ്പെട്ടവരെ വീണ്ടും മത്സരിക്കാന്‍ അനുവദിക്കരുത്. നോട്ടയ്ക്കു ഭൂരിപക്ഷം കിട്ടുന്ന ഇടങ്ങളില്‍ ആറു മാസത്തിനകം പുതിയ തെരഞ്ഞെടുപ്പു നടത്താന്‍ ഉത്തരവു പുറപ്പെടുവിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

യാതൊരു ജനാധിപത്യവും ഇല്ലാതെയാണ് പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നത്. മത്സരിക്കുന്നവരില്‍ ആരെയും വോട്ടര്‍മാര്‍ക്കു താത്പര്യം ഇല്ലാതാവുന്നതിന് കാരണം ഇതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍; ഫെഡറേഷന്‍ കപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

ഇരട്ടയാറിലെ പെൺകുട്ടിയുടേത് ആത്മഹത്യ; പൊലീസിന്റെ നി​ഗമനം