ദേശീയം

ഇരയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; അസിസ്റ്റന്റ് കമ്മീഷണറെ പിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: പീഡനക്കേസ് ഇരയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച അസിസ്റ്റന്റ് കമ്മീഷണറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജസ്ഥാന്‍ നിയമസഭയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ശാന്തിലാല്‍ ധാരിവാല്‍ ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയോടു ലൈംഗികബന്ധം ആവശ്യപ്പെട്ടതിന്റെ പേരിലാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക പൊലീസ് വിഭാഗത്തിലെ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ കൈലാഷ് ബോറയെ അറസ്റ്റ് ചെയ്തത്്. സ്ത്രീയുടെ പരാതിയെ തുടര്‍ന്നു സംസ്ഥാന അഴിമതി വിരുദ്ധ സ്‌ക്വാഡാണ് പ്രതിയെ കുടുക്കിയത്. ആദ്യം പണമാണ് ബോറ ആവശ്യപ്പെട്ടതെന്നും പണം നല്‍കാനില്ലെന്നു പറഞ്ഞതോടെയാണു ലൈംഗികമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിച്ചതെന്നും ഡിജിപി ബി.എല്‍.സോണി പറഞ്ഞു.  

സ്ത്രീ നല്‍കിയ പരാതിയില്‍ നടപടി എടുക്കാതിരുന്ന എസിപി മുന്നോട്ടുള്ള നടപടികള്‍ സ്വീകരിക്കണമെങ്കില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ