ദേശീയം

പാഞ്ഞടുക്കുന്ന ട്രെയിനിന് മുന്നിൽ കുട്ടിയാന, ജീവൻ നൽകി രക്ഷിച്ച് അമ്മയാന; നൊമ്പരം

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: പാഞ്ഞുവരുന്ന ട്രെയിനിന് മുന്നിൽ കുടുങ്ങിപ്പോയ കുട്ടിയാനയെ രക്ഷിക്കുന്നതിനിടെ അമ്മയാനയ്ക്ക് ദാരുണാന്ത്യം.പശ്ചിമ ബം​ഗാളിൽ നിന്നുള്ള സംഭവം സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുകയാണ്.

ഗംഗ എന്ന് നാട്ടുകാർ വിളിക്കുന്ന ആനയും കുഞ്ഞുമാണ് ആനക്കൂട്ടത്തിനൊപ്പം കൃഷിയിടത്തിലേക്കെത്തിയത്.  നാട്ടുകാർ ആനക്കൂട്ടത്തെ ഓടിക്കുന്നതിനിടയിലാണ് ആനക്കുട്ടി ട്രാക്കിൽ നിലയുറപ്പിച്ചത്. ഗംഗ ഉൾപ്പെടെയുള്ള ആനക്കൂട്ടം റെയിൽ പാളം മറികടന്നെങ്കിലും ആനക്കുട്ടി പാളത്തിൽ തന്നെ നിൽക്കുകയായിരുന്നു.

റെയിൽവേ ട്രാക്കിൽപ്പെട്ടുപോയ കുഞ്ഞിനെ രക്ഷിക്കാൻ അമ്മയാന തിരികെ എത്തിയപ്പോഴാണ് സംഭവം നടന്നത്. കുഞ്ഞിനെ ട്രാക്കിൽ നിന്നും മാറ്റിയപ്പോഴേക്കും ട്രെയിൻ അമ്മയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ട്രെയിൻ ആനക്കുട്ടിക്കു നേരെ പാഞ്ഞടുക്കുന്നത് കണ്ട ഗംഗ കുഞ്ഞിനെ രക്ഷിക്കാനായാണ് വീണ്ടും പാളത്തിലേക്ക് മടങ്ങിയെത്തിയത്. കുഞ്ഞിനെ ട്രാക്കിൽ നിന്ന് പുറത്തേക്കു കടത്തിയ ഗംഗയെ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കൺസർവേഷൻ ബയോളജിസ്റ്റായ നേഹ സിൻഹയാണ് ഗംഗയുടെയും കുഞ്ഞിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ബംഗാളിലെ അവിജാന്‍ സാഹ പകര്‍ത്തിയതാണ് ദൃശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി