ദേശീയം

45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉടന്‍?; 70 ജില്ലകളില്‍ കോവിഡ് കേസുകളില്‍ 150 ശതമാനം വര്‍ധന, ആശങ്ക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതായി കേന്ദ്രസര്‍ക്കാര്‍. 15 ദിവസത്തിനിടെ, ഈ സംസ്ഥാനങ്ങളിലെ 70 ജില്ലകളില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 150 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഉടനെ തന്നെ സാര്‍വത്രികമായി വാക്‌സിനേഷന്‍ നല്‍കുന്ന കാര്യം ആരോഗ്യമന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.  

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് രോഗികള്‍. രാജ്യത്ത് ചികിത്സയിലുള്ളവരില്‍ 60 ശതമാനവും ഈ സംസ്ഥാനത്താണ്. കോവിഡ് വ്യാപനം തടയുന്നതിന് പരിശോധന, ട്രാക്കിങ്, ചികിത്സ എന്നിവ വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 24 മണിക്കൂറിനിടെ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ മാത്രം 400 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണെങ്കിലും കോവിഡ് കേസുകളിലെ വര്‍ധന ആശങ്കപ്പെടുത്തുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

പഞ്ചാബിലെ പോസിറ്റിവിറ്റി നിരക്ക് ആശങ്കപ്പെടുത്തുന്നതാണ്. 6.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഈ കണക്കെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്