ദേശീയം

'നിതയ്ക്ക് അങ്ങനെയൊരു ക്ഷണം ലഭിച്ചിട്ടില്ല'; 'വാര്‍ത്തകള്‍ തെറ്റ്', ബനാറസ് സര്‍വകലാശാല വിസിറ്റിങ് പ്രൊഫസര്‍ വിവാദത്തില്‍ റിലയന്‍സിന്റെ വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയ്ക്ക് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായി ക്ഷണം ലഭിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് റിലസന്‍സ് ഇന്‍ഡട്സ്രീസ് ലിമിറ്റഡ് വക്താവ്. നിതയ്ക്ക് അത്തരത്തിലുള്ള ഒരു ക്ഷണവും ലഭിച്ചിട്ടില്ലെന്ന് റിലയന്‍സ് വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. എന്നാല്‍ നിതയെ വിസിറ്റിങ് പ്രൊഫസറായി നിയമിക്കാനുള്ള പ്രൊപ്പോസല്‍ മുന്നോട്ടുവച്ചതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

നിതയെ വിസിറ്റിങ് പ്രാഫസറായി നിയമിക്കാനുള്ള യൂണിവേഴ്‌സിറ്റിയുടെ പ്രൊപ്പോസലിന് എതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തുവന്നതിന് പിന്നാലയാണ് റിലയന്‍സിന്റെ പ്രതികരണം വന്നിരിക്കുന്നത്. നാല്‍പ്പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ വി സി രാകേഷ് ബത്നാഗറിന്റെ വസതിയ്ക്ക് മുന്നില്‍ ചൊവ്വാഴ്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

വുമണ്‍ സ്റ്റഡി സെന്ററില്‍ വിസിറ്റിങ് പ്രൊഫസര്‍ ആകാന്‍ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് നിതയെ ക്ഷണിച്ചത്. ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി, യു കെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തല്‍ എന്നിവരെയും വിസിറ്റിങ് പ്രൊഫസര്‍മാരായി നിയമിക്കാന്‍ യുണിവേഴ്സിറ്റി പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ട്.

റിലയന്‍സ് ഫൗണ്ടേഷന്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് നിതയെ വിസിറ്റിങ് പ്രൊഫസറാകാന്‍ ക്ഷണിച്ചത് എന്നാണ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡീന്‍ കൗശല്‍ കിഷോറിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്