ദേശീയം

മദ്യപിച്ച് ക്ഷേത്രത്തില്‍ എത്തിയത് ചോദ്യം ചെയ്തു; പൂജാരിയെ 29കാരന്‍ വെട്ടിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിനുള്ളില്‍ പൂജാരിയെ വെട്ടിക്കൊന്നു. അജ്ഞാതര്‍ കോടാലി ഉപയോഗിച്ച് 55 വയസുകാരനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്തു. 

ആഗ്രയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്രത്തിലെ പൂജാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. രാത്രിയില്‍ പൂജാരി ശിവ് ഗിരിയെ 29കാരനായ യുവാവ് ജിത്തു കണ്ടതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ക്ഷേത്രത്തിലെ പൂജാരിയെ കൊലപ്പെടുത്തിയത് താനാണെന്ന് യുവാവ് കുറ്റസമ്മതം നടത്തി.

മദ്യപിച്ച ശേഷം കൂട്ടുകാര്‍ക്കൊപ്പം രാത്രിയില്‍ ക്ഷേത്രത്തില്‍ പോയി. ക്ഷേത്രത്തില്‍ കയറുന്നതില്‍ പൂജാരി എതിര്‍പ്പ് ഉന്നയിച്ചു. ഇത് രൂക്ഷമായ വാക്കുതര്‍ക്കത്തിലേക്ക് നയിച്ചു.കുപിതനായ യുവാവ് പൂജാരിയെ വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍