ദേശീയം

സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് മറന്നു; സ്വതന്ത്രന്‍ പിന്തുണ തേടി

സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം തീര്‍ന്നപ്പോള്‍ പുതുച്ചേരി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ മറന്ന് കോണ്‍ഗ്രസ്. യാനം മണ്ഡലത്തിലാണ്  സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് മറന്നത്. ഇതോടെ സ്വതന്ത്ര സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റെ പിന്തണ തേടി.

്അതേസമയം യാനം മണ്ഡലത്തില്‍ എന്‍ആര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മുന്‍ മുഖ്യമന്ത്രി എന്‍ രങ്കസ്വാമി പത്രിക സമര്‍പ്പിച്ചു.

കോണ്‍ഗ്രസ് മത്സരിക്കുന്ന 15 സീറ്റില്‍ 14 ലും കഴിഞ്ഞ ദിവസം സ്ഥനാര്‍ഥികളെ പ്രഖ്യാപിച്ചു. യാനം മണ്ഡലം ഒഴിച്ചിട്ടിരുന്നു.ഇവിടെ മുഖ്യമന്ത്രി നാരായണ സ്വാമി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2016 നിയമസഭ തെരഞ്ഞെടുപ്പിലും നാരായണ സാമി മത്സരിച്ചിരുന്നില്ല. പാര്‍ട്ടിക്കു ഭൂരിപക്ഷം കിട്ടിയതോടെ ഹൈക്കമാന്‍ഡിന്റെ ഇടപെടലില്‍  മുഖ്യമന്ത്രിയാകുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്