ദേശീയം

ഹിന്ദു ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കും, മത്സ്യത്തൊഴിലാളികള്‍ക്ക് ആറായിരം രൂപ വീതം ധനസഹായം; തമിഴ്‌നാട്ടില്‍ ബിജെപി പ്രകടനപത്രിക പുറത്തിറക്കി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നിയസഭ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, തമിഴ്‌നാട്ടില്‍ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. 50 ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരം വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രികയില്‍ എല്ലാവര്‍ഷവും മത്സ്യത്തൊഴിലാളികള്‍ക്ക് ആറായിരം രൂപ വീതം സഹായധനമായി നല്‍കുമെന്ന് പറയുന്നു. 

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും വി കെ സിംഗും ചേര്‍ന്നാണ് പ്രകടനപത്രിക ഇറക്കിയത്. എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ടാബ് ലെറ്റ് നല്‍കും. വാതില്‍പടി റേഷന്‍ പദ്ധതി നടപ്പാക്കും. 18നും 23 വയസിനും ഇടയിലുള്ള യുവതികള്‍ക്ക് സൗജന്യമായി ഇരുചക്രവാഹന ഡ്രൈവിങ് ലൈസന്‍സ് നല്‍കുമെന്നതാണ് പ്രകടനപത്രികയില്‍ ഇടംനേടിയ ശ്രദ്ധേയമായ മറ്റൊന്ന്.

അവശ്യവസ്തുക്കള്‍ വീടുകളില്‍ സൗജന്യമായി വിതരണം ചെയ്യും. ഇലക്ട്രോണിക് റേഷന്‍ കാര്‍ഡുടമകള്‍ക്ക് പൊതുവിതരണ സമ്പ്രദായം വഴിയാണ് അവശ്യവസ്തുക്കള്‍ എത്തിക്കുക. 2022 ഓടേ എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം സൗജന്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. ഹിന്ദു ക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കും.  ഭരണഘടന അനുസരിച്ച് ഗോഹത്യ തടയുന്നതിന് നിയമം കൊണ്ടുവരും.വിവിധ ക്ഷേത്രങ്ങളില്‍ പശുക്കളുടെ സംരക്ഷണത്തിന് അഭയകേന്ദ്രങ്ങള്‍ പണിയുമെന്നും ബിജെപിയുടെ പ്രകടനപത്രികയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ