ദേശീയം

ബംഗാളില്‍ ബിജെപിയുടെ അവസാന പട്ടികയായി; മിഥുന്‍ ചക്രബര്‍ത്തിക്ക് സീറ്റില്ല

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അവസാനഘട്ടിക പട്ടിക പുറത്തുവന്നപ്പോള്‍ മുതിര്‍ന്ന സിനിമാനടന്‍ മിഥുന്‍ ചക്രബര്‍ത്തിയുടെ പേരില്ല. 13 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇന്ന് ബിജെപി പുറത്തുവിട്ടത്. എന്നാല്‍ ആ പട്ടികയില്‍ മിഥുന്റെ പേര് ഉള്‍പ്പെട്ടിട്ടില്ല. 

ബംഗാള്‍ സിനിമയിലെ ദാദ എന്നറിയപ്പെടുന്ന മിഥുന്‍ ചക്രബര്‍ത്തിയ്ക്കായി മാറ്റിവച്ച സീറ്റാണ് റാഷ്‌ബെഹാരി മണ്ഡലം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവസാന നിമിഷം ഈ മണ്ഡലത്തില്‍  കശ്മീരിലെ റിട്ടയേര്‍ഡ് ലഫ്റ്റന്റ് ഗവര്‍ണര്‍ സുബ്രത സാഹയെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്. നവംബര്‍ 7ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ വച്ചാണ് മിഥുന്‍ ചക്രബര്‍ത്തി ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മിഥുന്‍ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു വാര്‍ത്തകള്‍.

ഞാന്‍ നിരുപദ്രവകാരിയായ ജലപാമ്പോ നിരുപദ്രവകാരിയായ മരുഭൂമിയിലെ പാമ്പോ അല്ല. ഞാന്‍ യഥാര്‍ഥ പെരുമ്പാമ്പെന്നായിരുന്നു അദ്ദഹത്തിന്റെ വാക്കുകള്‍. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായ അദ്ദേഹം, തന്റെ വോട്ട് മുംബൈയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സുവേന്ദു അധികാരി മല്‍സരിക്കുന്ന നന്ദിഗ്രാം മണ്ഡലത്തില്‍ മാര്‍ച്ച് 30ന് നടക്കുന്ന പ്രചാരണ റാലിയില്‍ മിഥുന്‍ ചക്രവര്‍ത്തി പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും എത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ