ദേശീയം

'പണ്ട് സ്ത്രീകളുടെ ഇടുപ്പ് എട്ടുപോലെ ; ഇപ്പോള്‍ പാല്‍ കുടിച്ച് അരക്കെട്ട് വീപ്പ പോലെയായി' : അശ്ലീലപരാമര്‍ശവുമായി നടന്‍, വിവാദം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, സ്ത്രീകളെ അപമാനിച്ച ഡിഎംകെ പ്രവര്‍ത്തകനും നടനും ടെലിവിഷന്‍ അവതാരകനുമായ ദിണ്ടിഗുള്‍ ലിയോണിയുടെ പ്രസംഗം വിവാദമാകുന്നു. വിദേശ പശുക്കളുടെ പാല്‍ കുടിച്ച് സ്ത്രീകള്‍ തടിച്ച് വീപ്പ പോലെയായി എന്നായിരുന്നു ലിയോണിയുടെ പ്രസംഗം. കോയമ്പത്തൂരില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി കാര്‍ത്തിയേക ശിവസേനാപതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുമ്പോവായിരുന്നു ലിയോണിയുടെ വിവാദ പരാമര്‍ശം. 

'പണ്ട് സ്ത്രീകള്‍ മെലിഞ്ഞവരായിരുന്നു. അന്ന് സ്ത്രീകള്‍ക്ക് ആകൃതിയൊത്ത ഇടുപ്പുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പശുത്തൊഴുത്തുകളില്‍ വിദേശ പശുക്കളെ കറക്കുന്നതിനായി മെഷിന്‍ ഉപയോഗിക്കുന്നു. ആ പശുക്കളുടെ പാല്‍ കുടിച്ച് സ്ത്രീകള്‍ തടിച്ച് ശരീരത്തിന്റെ ആകൃതി നഷ്ടപ്പെട്ടു. പണ്ട് കാലത്ത്, ഒരു സ്ത്രീയുടെ ഇടുപ്പ് എട്ടിനോട് സാമ്യമുള്ളതായിരുന്നു. ചെറിയ കുട്ടി അരക്കെട്ടില്‍ ഇരുന്നിരുന്നു. 

എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു ബാരല്‍ പോലെയായിത്തീര്‍ന്നിരിക്കുന്നു. അതിനാല്‍ സ്ത്രീകള്‍ക്ക് മക്കളെ അരക്കെട്ടില്‍ കയറ്റാന്‍ കഴിയാത്ത അവസ്ഥയാണ്'.  ലിയോണി പറഞ്ഞു.  പ്രസംഗത്തിനിടെ ഒരു പാര്‍ട്ടിയംഗം തടഞ്ഞെങ്കിലും ലിയോണി വിവാദപ്രസംഗം തുടര്‍ന്നു.  പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലിയോണിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ലിയോണിയുടേത് ലജ്ജാകരമായ പരാമര്‍ശമാണെന്നും, പ്രസവത്തിന് ശേഷവും ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഫലമായും സ്ത്രീകളുടെ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ എന്നും ബിജെപിയുടെ കലാ,സാംസ്‌കാരിക വിഭാഗം പ്രസിഡന്റായ ഗായത്രി രഘുരാം ചോദിച്ചു. കനിമൊഴി ഇത്തരത്തിലുള്ള മെയില്‍ ഷോവനിസ്റ്റുകളോട് എന്താണ് പറയാന്‍ ആഗ്രഹിക്കുന്നത്. ഇതാണോ നിങ്ങളുടെ പാര്‍ട്ടി സ്ത്രീകള്‍ക്ക് കൊടുക്കുന്ന ബഹുമാനമെന്നും ഗായത്രി ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല