ദേശീയം

അച്ഛനെ കടിച്ച തെ​രു​വുനായയെ തല്ലിക്കൊന്നു; 17കാരനെതിരെ കേസെടുത്തു 

സമകാലിക മലയാളം ഡെസ്ക്

മും​ബൈ: അച്ഛനെ കടിച്ച പ്രതികാരത്തിൽ തെ​രുവുനാ​യ​യെ ത​ല്ലി​ക്കൊ​ന്ന പ​തി​നേ​ഴു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു. മൃ​ഗ​ക്ഷേ​മ-​സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ പെ​റ്റ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.  മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ ക്രൂ​ര​ത ത​ട​യു​ന്ന ആ​ക്ടി​ലെ സെ​ക്ഷ​ന്‍ 429 പ്ര​കാ​ര​മാ​ണ് കേ​സ്. അ​നു​ബ​ന്ധ വ​കു​പ്പു​ക​ളും ചുമത്തിയിട്ടുണ്ട്. 

കഴിഞ്ഞ മാസം 24നാണ് കുട്ടി നായയെ കൊന്നത്. ‌‌മും​ബൈ​യി​ലെ സ​ന്ത​ക്രൂ​സി​ലാ​ണ് സം​ഭ​വം. ഇതിന് രണ്ടുമാസം മുമ്പ് ഇ​തേ നാ​യ കുട്ടിയുടെ  പി​താ​വി​നെ ക​ടി​ച്ചെ​ന്നും അതിന്റെ പ്രതികാരമാണ് നായയെ കൊല്ലാൻ കാരണമെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.  പ​രി​ക്കേ​റ്റ നാ​യ​യെ മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണം ത​ട​യാ​ന്‍ രൂ​പീ​ക​രി​ച്ച ബി​എ​സ്പി​സി​എ​ സൊ​സൈ​റ്റിയി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്