ദേശീയം

മഹാരാഷ്ട്രയില്‍ മാറ്റമില്ല; ഇന്ന് 63,282 പേര്‍ക്ക് കോവിഡ്; മരണം 802

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഒരു മാറ്റവുമില്ലാതെ കോവിഡ് വ്യാപനം. ഇന്ന് 63,282 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 802 പേര്‍ മരിച്ചു. ഇന്ന് 61,326 പേര്‍ക്ക് രോഗ മുക്തിയുണ്ട് എന്നത് ആശ്വാസം നല്‍കുന്നു. 

നിലവില്‍ 6,63,758 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 46,65,754. ആകെ രോഗ മുക്തി 39,30,302. ആകെ മരണം 6,96,15. 

കര്‍ണാടകയിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു. ഇന്നും നാല്‍പ്പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായി എന്നത് മാത്രമാണ് ആശ്വസിക്കാനുള്ളത്. കര്‍ണാടകയില്‍ ഇന്ന് 40,990 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 271 പേരാണ് സംസ്ഥാനത്ത് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 15,64,132. ആക്ടീവ് കേസുകള്‍ 4,05,068. 

ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും ഇന്ന് ഇരുപതിനായിരത്തിന് മുകളിലാണ് രോഗികള്‍. രാജസ്ഥാനില്‍ പതിനേഴായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. ആന്ധ്രപ്രദേശില്‍ 19,412 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ. 61 പേര്‍ മരിച്ചു. നിലവില്‍ 1,30,752 ആക്ടീവ് കേസുകള്‍. 

രാജസ്ഥാനില്‍ 17,652 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 11,676 പേര്‍ക്ക് ഇന്ന് രോഗ മുക്തി. 160 പേര്‍ മരിച്ചു. നിലവില്‍ 1,82,301 ആക്ടീവ് കേസുകള്‍. തമിഴ്‌നാട്ടില്‍ ഇന്ന് 19,588 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 147 പേര്‍ മരിച്ചു. 17,164 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 1,15,128.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ