ദേശീയം

നൂറ് കടന്ന്‌ ഡിഎംകെ; വ്യക്തമായ മേല്‍ക്കൈ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡിഎംകെ ലീഡുയര്‍ത്തുന്നു.  ഡിഎംകെ സഖ്യം 100 ഇടത്തും അണ്ണാഡിഎംകെ 62 ഇടത്തും മുന്നില്‍. ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും ലീഡ് ചെയ്യുന്നു. എഎംഎംകെ ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. താര മണ്ഡലമായ കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ ഹാസന്‍ മുന്നിലാണ്.

എക്‌സിറ്റ് പോളുകള്‍ ഡിഎംകെ മുന്നണിക്ക് വിജയം പ്രവചിക്കുമ്പോള്‍ 2016 ല്‍ എട്ടില്‍ 5 എക്‌സിറ്റ് പോള്‍ ഫലങ്ങളെയും നിഷ്പ്രഭമാക്കി നേടിയ വിജയത്തിലാണ് അണ്ണാഡിഎംകെയുടെ പ്രതീക്ഷ. 10 വര്‍ഷത്തിന് ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താനാവുമെന്നാണ് ഡിഎംകെയുടെ കണക്ക്കൂട്ടല്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്