ദേശീയം

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; വ്യാപക നാശനഷ്ടം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ വ്യാപക നാശനഷ്ടം. തെഹ്‌റിയിലെ ഉത്തര്‍കാശി, രുദ്രപ്രയാഗ് എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകര്‍ന്നു. ആള്‍നാശം സംഭവിച്ചോയെന്ന കാര്യങ്ങള്‍ അറിവായിട്ടില്ല.

വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്‌ഫോടനം. അതിശക്തമായ മഴയില്‍ പ്രദേശം വെള്ളത്തില്‍ മുങ്ങും. ഉത്തരാഖണ്ഡില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങള്‍ അപകടത്തിന്റെ ഭീതി വെളിവാക്കുന്നതാണ്. കുതിച്ചുവരുന്ന മഴവെള്ളത്തിന്റേയും വെള്ളപ്പൊക്കത്തിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്