ദേശീയം

'വിവാഹേതര ബന്ധം'; ഭാര്യയെ പത്തുതവണ കുത്തി, അച്ഛന്‍ സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി മകന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിവാഹേതരബന്ധം സംശയിച്ച് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. പത്തുതവണയാണ് കത്തിയെടുത്ത് യുവാവ് കുത്തിയതെന്ന് പൊലീസ് പറയുന്നു.

മുംബൈയിലെ കിഴക്കന്‍ കണ്ടിവാലിയിലാണ് സംഭവം. മഹേഷ് സോണിയാണ് കൃത്യം ചെയ്തത്. ഭാര്യ പൂനത്തിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാള്‍ കൊപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. മഹേഷ് സോണി തൊഴില്‍രഹിതനാണ്. സ്ഥിരമായി അമ്മയെ തല്ലുകയും അസഭ്യം പറയുകയും ചെയ്യാറുണ്ടെന്ന് പൂനത്തിന്റെ മകന്‍ പറയുന്നു.

സംഭവദിവസം ദമ്പതികള്‍ വഴക്കിടുന്ന ശബ്ദം പുറത്തുവന്നുവെങ്കിലും അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിച്ചില്ല. വഴക്ക് അവസാനിപ്പിക്കാന്‍ അയല്‍വാസികള്‍ ശ്രമിച്ചുവെങ്കിലും ആക്രമിക്കുമെന്ന് മഹേഷ് സോണി ഭീഷണിപ്പെടുത്തിയതായി അയല്‍വാസികള്‍ പറയുന്നു. 

മുറിയുടെ വാതില്‍ അടച്ചതിന് ശേഷമാണ് മഹേഷ് സോണി ഭാര്യയെ ആക്രമിച്ചത്. ശബ്ദം പുറത്തുവരാതായതോടെ, അയല്‍വാസികള്‍ വന്നുനോക്കുമ്പോള്‍ പൂനം മരിച്ചു കിടക്കുന്നത് കാണുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.  അച്ഛന്‍ സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ രണ്ടുതവണ മോഷ്ടിച്ചതായി മകന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്