ദേശീയം

കല്യാണമൊക്കെ പിന്നെ!, വരണമാല്യം അണിയുന്നതിന് തൊട്ടുമുന്‍പ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി അറിയിപ്പ്; വേദിയില്‍ നിന്ന് കൗണ്ടിംഗ് സെന്ററിലേക്ക് ഓടി വധു 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ ചടങ്ങിനിടെ പാതിവഴിയില്‍ വേദി വിട്ടിറങ്ങി വധു. ബ്ലോക്ക് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു എന്ന് അറിഞ്ഞതിന് പിന്നാലെയാണ് കല്യാണ വേദിയില്‍ നിന്ന് 28കാരി കൗണ്ടിംഗ് സെന്ററിലേക്ക് ഓടിയത്. തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കുറച്ച് സമയം അനുവദിക്കണമെന്ന് അപേക്ഷിച്ചാണ് യുവതി വേദി വിട്ടുപോയത്.

രാംപൂരില്‍ ഞായറാഴ്ചയാണ് സംഭവം. 28കാരിയായ പൂനം ശര്‍മ്മയാണ് വിവാഹ ചടങ്ങിനിടെ കൗണ്ടിംഗ് സെന്റിലേക്ക് ഓടിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിനാണ് പൂനം ശര്‍മ്മയുടെ കല്യാണം തീരുമാനിച്ചത്. വരണമാല്യം അണിയുന്നതിന് തൊട്ടുമുന്‍പാണ് തെരഞ്ഞെടുപ്പില്‍ ജയിച്ച കാര്യം പൂനംശര്‍മ്മയെ അറിയിച്ചത്. ഉടന്‍ തന്നെ 20 കിലോമീറ്റര്‍ അകലെയുള്ള കൗണ്ടിംഗ് സെന്റിലേക്ക് പോകുകയായിരുന്നു. വിജയിച്ചു എന്ന് അറിയിച്ചു കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിന് വേണ്ടിയാണ് യുവതി കൗണ്ടിംഗ് സെന്ററിലേക്ക് ഓടിയത്. കുറച്ചു സമയം അനുവദിക്കണമെന്ന് കുടുംബാംഗങ്ങളോടും വരന്റെ വീട്ടുകാരോടും അപേക്ഷിച്ചതിന് ശേഷമാണ് യുവതി കൗണ്ടിംഗ് സെന്ററിലേക്ക് ഓടിയത്.

സര്‍ട്ടിഫിക്കറ്റ് വാങ്ങി തിരിച്ചുവന്നതിന് പിന്നാലെ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ബിരുദധാരിയായ പൂനം ശര്‍മ്മ ബ്ലോക്ക് ഡവലപ്പ്‌മെന്റ് കൗണ്‍സിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പ്രതിശ്രുത വരന്‍ തന്നെ അനുവദിച്ചതായി പൂനം ശര്‍മ്മ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍