ദേശീയം

മയപ്പെടാതെ മഹാമാരി; മഹാരാഷ്ട്രയില്‍ ഇന്നും അര ലക്ഷത്തിന് മുകളില്‍ കോവിഡ് രോഗികള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു. ഇന്നും അര ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗികളേക്കാല്‍ ഇന്ന് രോഗ മുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട് എന്നത് ആശ്വാസം. 

24 മണിക്കൂറിനിടെ 51,880 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം കണ്ടെത്തിയത്. 65,934 പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. 891 പേര്‍ മരിച്ചു. 

നിലവില്‍ 6,41,910 ആക്ടീവ് കേസുകള്‍. ആകെ മരണം 71,742. ആകെ രോഗികള്‍ 48,22,902. ഇതുവരെയായി രോഗ മുക്തരായവരുടെ എണ്ണം 41,07,092.

കര്‍ണാടകയിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 44,631 പേര്‍ക്കാണ് വൈറസ് ബാധ. 292 പേര്‍ മരിച്ചു. 24,714 പേരാണ് രോഗമുക്തരായത്.

ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 16,90,934 ആയി. മരണം 16,538 ആയി. 4,64,363 സജീവകേസുകളാണുള്ളത്. പന്ത്രണ്ട് ലക്ഷത്തിലധികം പേരാണ് ഇതുവരെ രോഗമുക്തരായത്. 

തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 21,228 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 144 പേര്‍ മരിച്ചു. 19,112 പേരാണ് രോഗമുക്തരായത് സംസ്ഥാനത്ത്  1,25,230 സജീവകേസുകളാണുള്ളത്.

ഗുജറാത്തില്‍ ഇന്ന് 12,121 പേര്‍ക്കും, ആന്ധ്രാ പ്രദേശില്‍ 2,034 പേര്‍ക്കും മധ്യപ്രദേശില്‍ 12,236 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 25,858 പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി