ദേശീയം

മുൻ കേന്ദ്രമന്ത്രി അജിത് സിങ് കോവിഡ് ബാധിച്ച് മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീ​ഗഡ്: ആർഎൽഡി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ചൗധരി അജിത് സിങ് (82) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 

മുൻ പ്രധാനമന്ത്രി ചൗധരി ചരൺസിങ്ങിന്റെ മകനാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽനിന്നുള്ള പ്രമുഖ നേതാവായ അജിത് സിങ്ങിനെ ശ്വാസകോശ അണുബാധ മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ച ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 20നാണ് കോവിഡ് സ്ഥിരീകരിച്ചത്.

നരസിംഹറാവു, മൻമോഹൻസിങ്, വാജ്പേയ് സർക്കാരുകളിൽ അം​ഗമായിരുന്നു. നാലു കേന്ദ്രമന്ത്രിസഭകളിലാണ് മന്ത്രിയായി ഇരുന്നത്.
വ്യോമയാനം, കൃഷി, വാണിജ്യം, വ്യവസായം ഉൾപ്പെടെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ