ദേശീയം

മെയ് മാസത്തില്‍ ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്തരുത്; സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മെയ് മാസത്തില്‍ ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്തരുതെന്ന് സര്‍വകലാശാലകള്‍ക്ക് യുജിസിയുടെ നിര്‍ദേശം. പ്രാദേശിക സാഹചര്യം വിലയിരുത്തിയതിനു ശേഷമായിരിക്കണം പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്തുന്ന കാര്യം തീരുമാനിക്കേണ്ടതെന്നും യുജിസി വ്യക്തമാക്കി. 

നിലവിലെ കോവിഡ് സാഹചര്യത്തില്‍ എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രാധാന്യമെന്നും സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും അയച്ച കത്തില്‍ യുജിസി പറയുന്നു. കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസ മന്ത്രാലയം, യുജിസി എന്നിവയുടെ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താവൂ എന്നും യുജിസി നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 

നേരത്തെ, കേന്ദ്രസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും മേയ് മാസത്തില്‍ ഓഫ്ലൈന്‍ പരീക്ഷകള്‍ നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. പരീക്ഷകളുമായി ബന്ധപ്പെട്ട വിഷയം ജൂണ്‍മാസം ആദ്യവാരം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

കേന്ദ്രസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. എന്നാല്‍ യുജിസി നിര്‍ദേശം സംസ്ഥാന-സ്വകാര്യ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ യുജിസിയുടെ കീഴില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല