ദേശീയം

മാറ്റമില്ലാതെ മഹാരാഷ്ട്ര; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അറുപതിനായിരം കടന്നു; മരണം 853

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തന്നെ തുടരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ വീണ്ടും അറുപതിനായിരം കടന്നു. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണം ഇന്നും ഉയര്‍ന്ന് നില്‍ക്കുന്നത് മാത്രം ആശ്വാസം. 

24 മണിക്കൂറിനിടെ സംസ്ഥാനത്ത് 62,194 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 63,842 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 853 പേര്‍ മരിച്ചു. 

ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 49,42,736. ആകെ രോഗ മുക്തി 42,27,940. ഇതുവരെയായി 73,515 പേര്‍ മരണത്തിന് കീഴടങ്ങി. നിലവില്‍ 6,39,075 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 

ഉത്തര്‍പ്രദേശിലും കോവിഡ് രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് 26,780 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 353 പേര്‍ മരിച്ചു. ആകെ കേസുകള്‍ 14,25,916. ആകെ മരണം 14,501. ആക്ടീവ് കേസുകള്‍ 2,59,844.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്