ദേശീയം

വാക്‌സിനേഷന്‍ വേഗത്തിലാക്കണം; ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം; സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. അരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് സഹായവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കേണ്ടതിന്റെ പ്രാധാന്യം മോദി ഉയര്‍ത്തിക്കാണിച്ചു. കോവിഡ് നിയന്ത്രണ നടപടികള്‍ സമഗ്രമായി നടപ്പിലാക്കുന്നതും യോഗം ചര്‍ച്ചചെയ്തു

കോവിഡ് വ്യാപനം തടയുന്നതിനായി എല്ലാവര്‍ക്കും അതിവേഗം വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങളും മുന്‍കൈ എടുക്കണം. 45 വയസിന് മുകളിലുള്ള 31 ശതമാനം പേര്‍ക്കും ഒരുഡോസ് വാക്‌സിന്‍ നല്‍കിയതായി പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ വൈറസ് വ്യാപനത്തിന്റെ സമഗ്രചിത്രം യോഗത്തില്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. 12 സംസ്ഥാനങ്ങളില്‍ ഒരുലക്ഷത്തിലധികം സജീവകേസുകളാണുള്ളതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രോഗബാധ കൂടുതലുള്ള ജില്ലകളെകുറിച്ചും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. വാക്‌സിനേഷന്റെ പുരോഗതിയും അടുത്തമാസങ്ങളില്‍ വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം