ദേശീയം

കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ഇന്ന് അര ലക്ഷത്തിനടുത്ത് പുതിയ രോഗികള്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് അര ലക്ഷത്തിനടുത്താണ് പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളില്‍ ഇന്ന് ഇരുപതിനായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം.

കര്‍ണാടകയില്‍ ഇന്ന് 49,058 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 328 പേര്‍ മരിച്ചു. 18,943 പേര്‍ രോഗ മുക്തരായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 17,90,104 ആയി. ആകെ മരണം 17,212. ആക്ടീവ് കേസുകള്‍ 5,17,075. ഇതുവരെയായി 12,55,797 പേര്‍ക്ക് രോഗ മുക്തി. 

തമിഴ്‌നാട്ടില്‍ ഇന്ന് 24,898 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21,546 പേര്‍ക്ക് രോഗ മുക്തി. 195 മരണം. ആകെ രോഗികള്‍ 12,97,500. ആകെ രോഗ മുക്തി 11,51,058. നിലവില്‍ 1,31,468 പേര്‍ ചികിത്സയില്‍. ആകെ മരണം 14,974.

ആന്ധ്രാ പ്രദേശില്‍ ഇന്ന് 21,594 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10,141 പേരാണ് ഇന്ന് രോഗ മുക്തരായത്. 72 പേര്‍ മരിച്ചു. ആകെ രോഗികളുടെ എണ്ണം 12,28,186 ആയി. ആകെ രോഗ മുക്തി 10,37,411. ഇതുവരെയായി സംസ്ഥാനത്ത് രോഗം വന്ന് മരിച്ചവരുടെ എണ്ണം 8,446. ആക്ടീവ് കേസുകള്‍ 1,82,329.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല