ദേശീയം

രോഗികളുടെ എണ്ണത്തില്‍ ഏറ്റവുമധികം വര്‍ധന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍; 24 ഇടത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ന് മുകളില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതില്‍ ആശങ്ക അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് പുറമേ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ കുറവുണ്ട്. സമാനമായി ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന, ഝാര്‍ഖണ്ഡ്, സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമേണ താഴുന്നതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് മുന്നില്‍.

രാജ്യത്തെ 24 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്. ഒന്‍പത് ഇടത്ത് ഇത് 9 നും 15നും ഇടയിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിന് മുകളിലാണ് ചികിത്സയിലുള്ളവര്‍. ഏഴു സംസ്ഥാനങ്ങളില്‍ 50,000 നും ഒരു ലക്ഷത്തിനും ഇടയിലാണ് ചികിത്സയിലുള്ളവര്‍. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നല്‍കാനുള്ളവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കണം. വാക്്‌സിനേഷന്‍ സമയോചിതമായി പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം