ദേശീയം

ആശങ്കയൊഴിയാതെ സംസ്ഥാനങ്ങള്‍; കര്‍ണാടകയില്‍ ഇന്ന് 48,781 പേര്‍ക്ക് കോവിഡ്; യുപിയില്‍ 372, ഡല്‍ഹിയില്‍ 341 മരണം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ ഇന്നും അര ലക്ഷത്തിനടത്ത് പ്രതിദിന കോവിഡ് കേസുകള്‍. ഉത്തര്‍പ്രദേശില്‍ മുപ്പതിനായിരത്തിന് അടുത്തും തമിഴ്‌നാട്ടില്‍ ഇരുപതിനായിരത്തിന് മുകളിലുമാണ് ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം. 

കര്‍ണാടകയില്‍ ഇന്ന് 48,781 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 592 പേര്‍ മരിച്ചു. 28,623 പേര്‍ക്കാണ് രോഗ മുക്തി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 18,38,885. ആകെ മരണം 17,804. നിലവില്‍ 5,36,641 പേര്‍ ചികിത്സയില്‍. 

ഉത്തര്‍പ്രദേശില്‍ 28,076 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗ മുക്തരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവുണ്ട്. 33,117 പേര്‍ക്കാണ് രോഗ മുക്തി. 372 പേര്‍ മരിച്ചു. ആകെ കേസുകള്‍ 14,53,679. ആക്ടീവ് കേസുകള്‍ 2,54,118. 

തമിഴ്‌നാട്ടില്‍ ഇന്ന് 26,465 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 197 പേര്‍ മരിച്ചു. 22,381 പേര്‍ ഇന്ന് രോഗ മുക്തി നേടി. നിലവില്‍ 1,35,355 പേര്‍ ചികിത്സയില്‍. ആകെ രോഗികള്‍ 13,23,965. ഇതുവരെയായി 15,171 പേര്‍ മരണത്തിന് കീഴടങ്ങി. 

ഡല്‍ഹിയില്‍ ഇന്ന് 19,832 പേര്‍ക്കാണ് രോഗം. 19,085 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 341 പേരാണ് സംസ്ഥാനത്ത് ഇന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കേസുകള്‍ 12,92,867. ഇതുവരെയായി 11,83,093 പേര്‍ക്ക് രോഗ മുക്തി. നിലവില്‍ 91,035 പേര്‍ ചികിത്സയില്‍. ആകെ മരണം 18,739.

പശ്ചിമ ബംഗാളില്‍ ഇന്ന് 19,216 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 17,780 പേര്‍ക്ക് രോഗ മുക്തി. 112 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 9,52,282. നിലവില്‍ 1,24,098 പേര്‍ ചികിത്സയില്‍. 

രാജസ്ഥാനില്‍ 18,231 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 164 പേര്‍ മരിച്ചു. 16,930 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. ആകെ കേസുകള്‍ 7,20,799. ആകെ രോഗ മുക്തി 5,16,306. നിലവില്‍ 1,99,147 പേര്‍ ചികിത്സയില്‍. ആകെ മരണം 5,346. 

ആന്ധ്രാപ്രദേശില്‍ ഇന്ന് 17,188 പേര്‍ക്ക് രോഗം കണ്ടെത്തി. 12,749 പേര്‍ക്ക് രോഗ മുക്തി. 73 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികള്‍ 12,45,374. ആകെ രോഗ മുക്തി 10.50.160. ആകെ മരണം 8,519. ആക്ടീവ് കേസുകള്‍ 1,86,695.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ