ദേശീയം

സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് 23 രോഗികള്‍ കടന്നു, പതിവു സംഭവമെന്ന് മേയര്‍ 

സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് അധികൃതരെ അറിയിക്കാതെ ഇരുപത്തിമൂന്നു കോവിഡ് രോഗികള്‍ ചാടിപ്പോയി. ഏപ്രില്‍ 19നും മെയ് ആറിനും ഇടയിലാണ് രോഗികള്‍ ആശുപത്രി വിട്ടതെന്ന് നോര്‍ത്ത് ഡല്‍ഹി മേയര്‍ ജയ് പ്രകാശ് പറഞ്ഞു.

വടക്കന്‍ ഡല്‍ഹിയിലെ ഹിന്ദു റാവു ആശുപത്രിയില്‍നിന്നാണ് രോഗികള്‍ കടന്നുകളഞ്ഞത്. ഈ മേഖലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണിത്. കോവിഡ് രോഗികള്‍ക്കായി മാത്രം 250 കിടക്കകളാണ് ഇവിടെയുള്ളത്.

ഡല്‍ഹി കൊറോണ ആപ്പ് പ്രകാരം ആശുപത്രിയിലെ കിടക്കകള്‍ എല്ലാം നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ കിടക്കകള്‍ ഒഴിവുള്ളതായി കണ്ടെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ്, രോഗികള്‍ കടന്നുകളഞ്ഞതായി കണ്ടെത്തിയത്. മെച്ചപ്പെട്ട ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ കിടക്ക കിട്ടിയതുകൊണ്ടാവാം ഇവര്‍ പോയതെന്ന് മേയര്‍ പറഞ്ഞു. ഡല്‍ഹിയിലെ പല സര്‍ക്കാര്‍ ആശുപത്രിയിലും ഇതു സംഭവിക്കുന്നുണ്ടെന്നും മേയര്‍ ചൂണ്ടിക്കാട്ടി. 

രോഗികളെ കാണാതായ വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി