ദേശീയം

ഉത്തർപ്രദേശ് സഫാരി പാർക്കിലെ രണ്ട് സിംഹങ്ങൾക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ഇറ്റാവ: ഉത്തർപ്രദേശ് സഫാരി പാർക്കിലെ രണ്ട് പെൺസിം​ഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നും ഒൻപതും വയസ് പ്രായമുള്ള സിംഹങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഷ്യൻ ഇനത്തിൽപ്പെട്ട സിംഹങ്ങളാണ് ഇത്. 

കഴിഞ്ഞ ദിവസം ഹൈദരാബാദിലെ നെഹ്റു സുവേളജിക്കൽ പാർക്കിൽ പാർപ്പിച്ചിരുന്ന എട്ട് സിം​​ഹങ്ങൾക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇറ്റാവയിലെ സഫാരി പാർക്കിൽ നിന്ന് 14 സിംഹങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിലെ രണ്ട് പരിശോധനാ ഫലങ്ങൾ പോസിറ്റിവാകുകയായിരുന്നു. 

കോവിഡ് പോസിറ്റീവ് ഫലം വന്നതോടെ മറ്റ് മൃ​ഗങ്ങളുടെ സമീപത്തും നിന്നും ഇവയെ മാറ്റി. ജോലിക്കാരിലേക്ക് വ്യാപനം ഉണ്ടാവാതിരിക്കാൻ നടപടി സ്വീകരിച്ചതായി സഫാരി പാർക്ക് ഡയറക്ടർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ