ദേശീയം

'രാജ്യത്തിന് വേണ്ടത് ജീവശ്വാസം, പ്രധാന മന്ത്രിക്കുള്ള താമസ സൗകര്യമല്ല'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലും സെന്‍ട്രല്‍ വിസ്ത പ്രോജക്ട് ഉള്‍പ്പെടെ വന്‍കിട പദ്ധതികളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന് എതിരെയാണ് രാഹുലിന്റെ വിമര്‍ശനം. 

രാജ്യത്തിന് ആവശ്യം ശ്വാസമാണെന്നും പ്രധാനമന്ത്രിക്കായുള്ള താമസ സൗകര്യമല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഓക്‌സിജന്‍ സിലിണ്ടറുകളുമായി ക്യൂ നില്‍ക്കുന്ന ജനങ്ങളുടെയും നിര്‍മ്മാണം പുരോഗമിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം. 

നേരത്തെ, വന്‍കിട നിര്‍മ്മാണ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ രംഗത്തുവന്നിരുന്നു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം നാലു ലക്ഷത്തില്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4,03,738 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 4,092 പേര്‍ ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്