ദേശീയം

രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ കുറവ്; 24 മണിക്കൂറിനിടെ 3,66,161 വൈറസ് ബാധിതര്‍; മരണം  3,754; ചികിത്സയിലുള്ളത് 37 ലക്ഷം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 3,66,161 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,754 പേര്‍ ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു.

ഇന്നലെ 3,53,818 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,26,62,575 പേര്‍ക്ക്. ഇതില്‍ 1,86,71,222 പേര്‍ രോഗമുക്തരായി.  2,46,116 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത്  17,01,76,603 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത്  37,45,237 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 48,401 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗ മുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 60,226 ആണ്. ഇന്ന് 572 പേരാണ് മരണത്തിന് കീഴടങ്ങിയത്.ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 51,01,737 ആയി. 44,07,818 പേര്‍ക്ക് ഇതുവരെയായി രോഗ മുക്തി. ആകെ മരണം 75,849. നിലവില്‍ 6,15,783 പേര്‍ ചികിത്സയില്‍.

ഇന്നലെ കര്‍ണാടകയില്‍ 47,930 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 490 പേര്‍ മരിച്ചു. 31,796 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു