ദേശീയം

നിയന്ത്രണം ലംഘിച്ച് ഒത്തുകൂടി; പച്ചക്കറി ചന്ത അടപ്പിക്കാനെത്തിയ പൊലീസിന് നേരെ ആള്‍ക്കൂട്ട ആക്രമണം; കല്ലേറ്

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: ലോക്ക്ഡൗണിനിടെ പച്ചക്കറിച്ചന്ത അടപ്പിക്കാനെത്തിയ പൊലീസിനെതിരെ ആള്‍ക്കൂട്ടാക്രമണം. മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിലെ ബൈദാനിലാണ് സംഭവം. നിയന്ത്രണം ലംഘിച്ച് ആള്‍ക്കൂട്ടമെത്തിയതിനെ തുടര്‍ന്നാണ് പച്ചക്കറിച്ചന്ത അടപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത്.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പച്ചക്കറി ചന്ത രണ്ട് മണിക്കൂര്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പൊലീസ് അനുമതി നല്‍കിയിരുന്നു. രാവിലെ ഏഴ് മണി മുതല്‍ 9 മണിവരെയാണ് അനുമതി. എന്നാല്‍ നിയന്ത്രണം പാലിക്കാതെ പ്രദേശവാസികള്‍ ചന്തയില്‍ ഒത്തുകൂടുകയായിരുന്നു. 

പൊലീസ് എത്തി ഇതിനെ എതിര്‍ത്തെങ്കിലും കച്ചവടം തുടര്‍ന്നു. പിന്നീട് കൂടുതല്‍ പൊലീസും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും സംഭസ്ഥലത്ത് എത്തിയപ്പോള്‍ ആള്‍ക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ നാട്ടുകാര്‍ കല്ലെറിയുകയും ചെയ്തു. കുട്ടികളും സ്ത്രീകളും അടങ്ങിയ സംഘമാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അക്രമത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്