ദേശീയം

വിവാഹത്തിന് വിലക്ക്, ആഘോഷമാക്കി കോണ്‍ഗ്രസ് നേതാവിന്റെ മരുമകന്റെ താലികെട്ട്; മാസ്‌ക് ധരിക്കാതെ ഡാന്‍സ് പാര്‍ട്ടി, വീഡിയോ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: രാജ്യം കോവിഡ് വ്യാപനത്തിനെതിരെ പോരാടുന്നതിനിടെ, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടന്ന ഛത്തീസ്ഗഡ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ മരുമകന്റെ കല്യാണം വിവാദമാകുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി ലംഘിച്ച് കല്യാണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപകമായാണ് പ്രചരിക്കുന്നത്. വിവാഹ പാര്‍ട്ടിയില്‍ നൂറ്റമ്പതിലധികം ആളുകള്‍ ഡാന്‍സ് ചെയ്യുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ ബിജെപി നേതാവ് ലത യൂസെന്‍ഡിയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഛത്തീസ്ഗഡില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്. പലയിടത്തും കല്യാണത്തിന് വരെ വിലക്ക് ഉണ്ട്. ഏപ്രില്‍ 28ന് മെയ് അഞ്ചുവരെ കല്യാണത്തിന് വിലക്ക് ഏര്‍പ്പെടുത്തി കോണ്ടഗാവ് കലക്ടര്‍ ഉത്തരവിട്ടിരുന്നു. അതിനിടെ, മെയ് അഞ്ചിന് തന്നെയാണ് കോണ്ടഗാവ് എംഎല്‍എയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ മോഹന്‍ മര്‍കമിന്റെ മരുമകന്റെ കല്യാണം മാനദണ്ഡങ്ങള്‍ ലംഘിച്ച് നടന്നത്. 

സാമൂഹ്യ അകലം പാലിക്കാതെ വിവാഹത്തില്‍ ആളുകള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആരും തന്നെ മാസ്‌ക് പോലും ധരിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം