ദേശീയം

ഡല്‍ഹിയില്‍ നിന്ന് വീണ്ടും ആശ്വാസ വാര്‍ത്ത, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17 ശതമാനം; രോഗബാധിതരേക്കാള്‍ രോഗമുക്തര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നിന്ന് വീണ്ടും ആശ്വാസ വാര്‍ത്ത. ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. ഇന്ന് പുതുതായി 13,287 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.03 ശതമാനമായി.

രോഗബാധിതരേക്കാള്‍ കൂടുതലാണ് രോഗമുക്തരെന്നതും ആശ്വാസം നല്‍കുന്നു. പുതുതായി 14,071 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 300 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് ഡല്‍ഹി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 82,725 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 12,58,951 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 20,310 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു