ദേശീയം

വാക്‌സിന്‍ നിര്‍മാണ കമ്പനിയില്‍ 50 ജീവനക്കാര്‍ക്ക് കോവിഡ്, ആശങ്ക; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് വൈറസ് ബാധ. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലാ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 

കോവാക്‌സി്‌ന്റെ വിതരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനിയിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചതായുള്ള മുഖവുരയോടെയാണ് 50 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം സുചിത്ര എല്ലാ ട്വിറ്ററില്‍ കുറിച്ചത്. ലോക്ക്ഡൗണിനിടയിലും 24 മണിക്കൂറും വാക്‌സിന്‍ നിര്‍മ്മാണം തുടരുകയാണെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കമ്പനി അറിയിച്ചു.

അതേസമയം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. എങ്ങനെയാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചത്, ഇവര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നില്ലേ എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും