ദേശീയം

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി ഒക്ടോബര്‍ 10

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ യുപിഎസ് സി നീട്ടിവെച്ചു. ജൂണ്‍ 27നായിരുന്നു പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ നീട്ടിവെച്ചത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിനം മൂന്നരലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ ഉണ്ടാവുന്നത്. വരും ദിവസങ്ങളിലും വ്യാപനം തുടരുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈ പശ്ചാത്തലത്തിലാണ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നീട്ടിവെച്ചത്. ഒക്ടോബര്‍ പത്തിന് പരീക്ഷ നടത്തുമെന്ന് യുപിഎസ്‌സിയുടെ വിജ്ഞാപനത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷവും ഒക്ടോബറിലാണ് പരീക്ഷ നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 31ന് നടക്കേണ്ട പരീക്ഷയാണ് ഒക്ടോബറിലേക്ക് നീട്ടിവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍