ദേശീയം

'കടുത്ത ശ്വാസതടസം, ആരോഗ്യനില വഷളാവുമെന്ന് ഭയം'; മകളെ കഴുത്തുഞെരിച്ച് കൊന്നു, മാതാപിതാക്കള്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കി. കെ ഗോപിനാഥും ജി പവിത്രയും മകള്‍ ജി നന്ദിതയുമാണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന്  ചികിത്സയില്‍ കഴിയുന്ന ഗോപിനാഥ് ആരോഗ്യനില വഷളാവുന്നതുമായി ബന്ധപ്പെട്ട് അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സേലത്ത് ശനിയാഴ്ചയാണ് സംഭവം. ഗോപിനാഥ് ബേക്കറിയിലാണ് ജോലി ചെയ്യുന്നത്. പവിത്ര വീട്ടമ്മയാണ്. ശനിയാഴ്ച രാവിലെ ഗോപിനാഥിന്റെ അമ്മ വീട്ടില്‍ വന്ന് നോക്കുമ്പോഴാണ് മൂവരും മരിച്ച് കിടക്കുന്നത് കണ്ടത്. മകനും മരുമകളും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മകളെ നിലത്ത് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയ ശേഷം മകളെ മാതാപിതാക്കള്‍ ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 31കാരനായ ഗോപിനാഥിന് മെയ് ഒന്‍പത് മുതല്‍ ശ്വാസ തടസത്തിന്റെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ. എന്നാല്‍ ആരോഗ്യനില വഷളാവുന്നതില്‍ ഗോപിനാഥ് അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതാകാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്