ദേശീയം

കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് മാലിന്യ വണ്ടിയില്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ബിഹാറില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നഗരസഭയിലെ മാലിന്യവണ്ടിയില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെയാണ് നളന്ദയില്‍ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ മാലിന്യവണ്ടി ഉപയോഗിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി. ഇതിന് പിന്നാലെ ആശുപത്രി അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. 


കോവിഡ് രോ​ഗിയുടെ മൃതദേഹം ന​ഗരസഭയുടെ മാലിന്യവണ്ടിയിൽപിപിഇ കിറ്റ് ധരിച്ച്  കോർപ്പറഷൻ ജീവനക്കാർ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം. മെയ് 13ന് കോവിഡ് ബാധിച്ച് മരിച്ച മനോജ് കുമാറിന്റെ മൃതദേഹമാണ് സംസ്കരിക്കാനായി മാലിന്യവണ്ടിയിൽ കൊണ്ടുപോയത്. സംഭവത്തിൽ അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സിവിൽ സർജൻ ഡോക്ടർ സുനിൽ കുമാർ പറഞ്ഞു. മൃതദേഹങ്ങൾ ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ തങ്ങള്‍ക്ക് 200 ലധികം വാഹനങ്ങളുണ്ട്. ഇക്കാര്യത്തിൽ ശരിയായ അന്വേഷണം നടത്തുകയും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും- അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെയും സമാനമായ സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ബീഹാറിൽ 82,487 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ  5,58,785 പേർ ഇതുവരെ രോ​ഗമുക്തരായി. മരണസംഖ്യ 3,743 ആണെന്ന് ബിഹാർ സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്