ദേശീയം

ടൗട്ടെ ഗുജറാത്ത് തീരം തൊട്ടു; അതിശക്ത ചുഴലിക്കാറ്റായി മാറി

സമകാലിക മലയാളം ഡെസ്ക്



അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. അതിശക്ത ചുഴലിക്കാറ്റായി മാറിയ ടൗട്ടെ, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിക്കുന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിക്കും. ഗുജറാത്തിന്റെ തെക്കന്‍ തീരത്ത് അതിശക്തായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. പോര്‍ബന്തറിനും മഹുവയ്ക്കും മധ്യേയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. 

കര, നാവിക സേനകളും മറ്റ് രക്ഷാപ്രവര്‍ത്തന സംഘങ്ങളും സജ്ജമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. മുന്‍കരുതലുകല്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ആശയവിനിമയം നടത്തി. 

കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ മഹാരാഷ്ട്രയില്‍ ആറു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുംബൈ തീരത്ത് കാറ്റ് വലിയ നാശനഷ്ടമാണ് വിതച്ചത്. നാശനഷ്ടം പൂര്‍ണമായി കണക്കുകൂട്ടിയിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. കര്‍ണാടകയില്‍ കനത്ത കാറ്റിലും മഴയിലും എട്ടുമരണം സ്ഥിരീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ